India

“ഇത് അങ്ങേക്ക് മാത്രം സാധിക്കുന്ന കാര്യം”; കായികതാരങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനവും, പിന്തുണയും നൽകുന്ന മോദിയെ വാനോളം പുകഴ്ത്തി കപിൽ ദേവ്

കായികതാരങ്ങൾക്ക് അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകുന്ന മോദിയെ വാനോളം പുകഴ്ത്തി കപിൽ ദേവ്. ഒരു കായികതാരത്തിന്റെ വിജയത്തിലാണ് എപ്പോഴും ജനങ്ങളുടെ ശ്രദ്ധ. ആരെങ്കിലും പരാജയപ്പെട്ടാല്‍ ജനം അവരെ മറക്കും. കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ജയപരാജയങ്ങളെയല്ല, കഠിനപ്രയത്നത്തെ ജനങ്ങള്‍ മാനിക്കുക എന്നതാണ്. മോദിജിയുടെ പ്രവര്‍ത്തികളില്‍ ഇത് വ്യക്തമാണ്. അദ്ദേഹം കായികതാരങ്ങളുടെ പ്രയത്നത്തെ ബഹുമാനിക്കുന്നു. മെഡലുകള്‍ അനിവാര്യമായി കണക്കാക്കുന്നുമില്ല എന്ന് കപിൽ ദേവ് പറഞ്ഞു. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: രാജ്യത്തെ ഏതെങ്കിലും പ്രധാനമന്ത്രിമാരില്‍ ആരെങ്കിലും ഒരാള്‍, നമ്മുടെ രാജ്യത്ത് ഒരു കായിക സംസ്‌കാരം രൂപപ്പെടുത്തണമെന്നോ, കുട്ടികളിലെ കായിക വാസനയെ പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായോ വ്യക്തമല്ല. ഒരുപക്ഷേ, മോദിജിയായിരിക്കും ഇപ്രകാരം ആദ്യം ചെയ്തിട്ടുണ്ടാവുക. അദ്ദേഹം മാതാപിതാക്കളോട് സ്പോര്‍ട്സ് പ്രോത്സാഹിപ്പിക്കണം എന്ന് മാത്രമല്ല ആവശ്യപ്പെട്ടിട്ടുള്ളത്. അതെങ്ങനെയാവണമെന്നും കാണിച്ചുതന്നു. സ്പോര്‍ട്സിനോടും കായികതാരങ്ങളോടുമുള്ള അഭിരുചി പ്രകടമാക്കിക്കൊണ്ടാണ് നരേന്ദ്രമോദി മാതൃക സൃഷ്ടിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹോക്കി താരം പി.ആര്‍. ശ്രീജേഷ് സുപ്രധാനമായ നിരീക്ഷണമാണ് പ്രധാനമന്ത്രിയെക്കുറിച്ച് നടത്തിയത്. ടീം വിജയിക്കുമ്പോഴാണ് കൂടുതല്‍ ആളുകളും വിളിച്ച് അഭിനന്ദിക്കുക. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ടീം പരാജയപ്പെട്ട സമയത്തും വിളിച്ച് ആശ്വസിപ്പിച്ചു. അത് അവരെ സംബന്ധിച്ചും അര്‍ത്ഥവത്താനിന്നും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് പറഞ്ഞു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടപ്പോള്‍ അവരോട് പ്രധാനമന്ത്രി സംസാരിച്ച രീതി ഉദാഹരണം. മെഡല്‍ നേടാനാവാതെ പരാജയപ്പെട്ട, ദുഃഖിതയായ വിനേഷിനോട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ അവര്‍ക്ക് എന്നും പ്രേരണാദായകമാണ്. വിജയം നിങ്ങള്‍ക്ക് തലക്കനമുണ്ടാക്കാന്‍ അനുവദിക്കരുത്. അതേപോലെ പരാജയം നിങ്ങള്‍ക്ക് ഹൃദയഭാരവുമാകരുത് എന്നാണ് മോദിജി പറഞ്ഞത്. അത് ഋഷി തുല്യനായ ഒരാളുടെ ഉപദേശമാണ്. അത് ഒരാള്‍ക്ക് മാത്രമുള്ളതല്ല. മെഡല്‍ നേടാനാവാതെ പോയ അനേകം പേര്‍ക്കുള്ള ഉപദേശമാണ്. വളരെയേറെ പ്രതീക്ഷകളോടെയാണ് അത്ലറ്റുകള്‍ ഒളിമ്പിക്സില്‍ മത്സരിക്കാനിറങ്ങുന്നത്. അവരുടെ പ്രതീക്ഷകള്‍ തകര്‍ന്നുപോയാല്‍, അവര്‍ സ്വയം ശിക്ഷിക്കുന്ന രീതിയിലേക്ക് മാറും.

അത്തരത്തില്‍ തനിച്ചാകുന്ന സമയം, അവര്‍ക്കൊരു പിന്തുണയും താങ്ങും ആവശ്യമാണ്. ഒരു രാജ്യത്തെ മുഴുവന്‍ അവര്‍ക്കൊപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രിയേക്കാള്‍ മികച്ചൊരു വ്യക്തിയുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു. അതൊരു ലളിതമായ ആശ്വസിപ്പിക്കലാണ്. സ്വാഭാവികമായ രീതിയിലാണ് പ്രധാനമന്ത്രി കായികതാരങ്ങളോട് സംവദിക്കുന്നതും. ഒട്ടുമിക്ക അത്ലറ്റുകളുടേയും പേര് അദ്ദേഹത്തിന് മനഃപാഠമാണ്. വനിത ബോക്സര്‍ ലവ്ലീനയുടെ അമ്മയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. ദ്യുതി ചന്ദിന്റെ പേരിന്റെ അര്‍ത്ഥത്തെക്കുറിച്ച് മോദിജി സംസാരിച്ചിട്ടുണ്ട്.

Narendra Modi

ഗൗരവം കുറച്ച്, കൂടുതല്‍ ഉന്മേഷവാനായി ഇടപെടണമെന്നാണ് അദ്ദേഹം രവി ദാഹിയയോട് പറഞ്ഞത്. അത്ലറ്റുകളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല പ്രധാനമന്ത്രിക്ക് ധാരണയുള്ളത്. അദ്ദേഹം ഒളിമ്പിക്സിനെ സസൂക്ഷ്മം നീരീക്ഷിക്കുകയും ഓരോ കായികയിനത്തിന്റേയും വൈവിധ്യത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. അതല്ലായിരുന്നുവെങ്കില്‍ ബജ്രംഗ് പുനിയയ്ക്ക് തുടര്‍ച്ചയായി നേരിട്ട പരിക്കുകളെക്കുറിച്ചും, രവി ദാഹിയയ്ക്ക് എതിരാളിയില്‍ നിന്നേറ്റ പല്ലുകൊണ്ടുള്ള ആക്രമണത്തെക്കുറിച്ചും, ജാവലിന്‍ ത്രോയില്‍ വിജയിയായത് എങ്ങനെയാണ് അറിഞ്ഞതെന്ന് നീരജ് ചോപ്രയോടും ചോദിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. അത്ലറ്റിനെ സംബന്ധിച്ച്, പ്രധാനമന്ത്രി അവരുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കുകയും അതോര്‍മ്മിക്കുകയും ചെയ്തു എന്നത് അഭിമാന നിമിഷമാണ്.

ഇന്ത്യയിലെ വളര്‍ന്നുവരുന്ന കായിക താരങ്ങളെ സംബന്ധിച്ച് ഇത് വളരെയേറെ പ്രതീക്ഷ നല്‍കുന്നു. അവരും അമൂല്യമാണെന്നും ബഹുമാനിക്കപ്പെടുമെന്നും തിരിച്ചറിവുള്ളവരാക്കുകയാണ് പ്രധാനമന്ത്രിയുടെ ഈ പ്രോത്സാഹനം. ഒരു കായിക സംസ്‌കാരത്തെ രൂപപ്പെടുത്തിയെടുക്കേണ്ടതും ഇത്തരം പ്രോത്സാഹനത്തിലൂടെയാണ്. മോദിജിയുടെ പ്രധാന സവിശേഷതയും ഇതാണ്. എന്റെ കായിക ലോകത്തെ സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ നിന്ന് ലഭിക്കുന്ന ഈ സ്നേഹവും വാത്സല്യവും കാണുമ്പോള്‍ ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ ഏറെ വികാരാധീനനും സന്തോഷവാനുമാണ്. ഭാവിയില്‍ നമുക്ക് ഏറെ മെഡലുകള്‍ നേടാന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

8 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

9 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

9 hours ago