Wednesday, May 8, 2024
spot_img

ഗോദയിൽ ഇന്ത്യൻ കരുത്ത്; ഗുസ്തി പിടിച്ച് നേടിയത് വെള്ളി മെഡൽ; ഭാരതത്തിന് അഭിമാനമായി രവികുമാര്‍ ദാഹിയാ

ടോക്കിയോ:ഭാരതത്തിന്‌ അടുത്ത മെഡൽ. ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവികുമാര്‍ ദാഹിയയ്ക്ക് ആണ് വെള്ളിമെഡൽ ലഭിച്ചത് . റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാവൂര്‍ ഉഗ്വേവായിരുന്നു ഫൈനലില്‍ രവികുമാറിന്റെ എതിരാളി. സ്കോര്‍ 7-4. ടോക്കിയോ ഒളിമ്പിക്സിലെ ഗുസ്തിയില്‍ ഭാരതത്തിന്റെ ആറാം മെഡലാണിത്. ഭാരതത്തിന്റെ രണ്ടാം വെള്ളിയും.

അതേസമയം കസാക്കിസ്ഥാന്റെ നൂറിസ്ലാം സനായേവിനെ തോല്‍പ്പിച്ചാണ് രവികുമാര്‍ ഫൈനലിലെത്തിയത്. 2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ്​ ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്‌സ് ഗുസ്​തിയുടെ കലാശ പോരിനിറങ്ങുന്നത്. ക്വാര്‍ട്ടർ മത്സരത്തിൽ ബള്‍ഗേറിയന്‍ താരം ജോര്‍ജി വാന്‍ഗലോവിനെ 14–4ന്​ തോല്‍പ്പിച്ചാണ് രവികുമാര്‍ സെമിയിലെത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles