Thursday, May 9, 2024
spot_img

വെങ്കലത്തിന് വൻ തിളക്കം; പുരുഷ ഹോക്കിയിൽ ചരിത്രം രചിച്ച ഭാരതപുത്രന്മാർക്ക് അഭിനന്ദനപ്രവാഹം

ദില്ലി:ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് താക്കൂർ തുടങ്ങി നിരവധി പ്രമുഖരാണ് ടീമിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. 4 പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സ് മെഡൽ സ്വന്തമാക്കുന്നത്.

’41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഒളിമ്പിക് മെഡൽ നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. സമാനതകളില്ലാത്ത പോരാട്ടമാണ് ടീം കാഴ്ചവച്ചത്. ഈ ചരിത്ര വിജയം ഹോക്കിയിൽ ഒരു പുതിയ യുഗം ആരംഭിക്കുകയും കായികരംഗത്ത് മികവ് പുലർത്താൻ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

‘വിജയം ചരിത്രപരമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഓർമ്മയിൽ കൊത്തിവയ്‌ക്കേണ്ട ദിനമാണ് ഇന്ന്. രാജ്യത്തിന് വെങ്കല മെഡൽ സമ്മാനിച്ച ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ഉജ്ജ്വല വിജയത്തിലൂടെ മുഴുവൻ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് യുവാക്കളുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു. ഹോക്കി ടീമിനെ ഓർത്ത് ഈ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. നമ്മുടെ ആൺകുട്ടികൾ പുതുചരിത്രം രചിച്ചിരിക്കുകയാണെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും പ്രതികരിച്ചു. നിങ്ങളെക്കുറിച്ച് ഓർത്ത് ഞങ്ങൾ അഭിമാനിക്കുകയാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.എന്തായാലും ഇന്ത്യൻ ഹോക്കി ടീമിന് രാജ്യത്തെല്ലായിടത്ത് നിന്നും അഭിനന്ദനവും പ്രശംസകളും കൊണ്ട് നിറയുകയാണ്. പഞ്ചാബ് സർക്കാർ ഒരുകോടി വീതം ടീമംഗങ്ങൾക്ക് നല്കുമെന്നറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles