വീണ്ടും കോടികളുടെ പകൽ കൊള്ള, ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് കരമന അജിത് | Karamana Ajith
നഗരസഭയിലെ ആളുകൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി വാങ്ങിയ എൽഇഡി ലൈറ്റുകളിലാണ് അഴിമതിയുണ്ടായിരിക്കുന്നത് .വിതരണത്തിനായി 18,000 ലൈറ്റുകൾ വാങ്ങി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ- ടെണ്ടർ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ കോടികൾ ചിലവുവരുന്ന ഇടപാടിന് നഗരസഭ ഈ ചട്ടം പാലിച്ചില്ല. ഇതിലൂടെ 63 ലക്ഷം രൂപയുടെ അഴിമതിയാണ് നഗരസഭയിൽ നടന്നത് എന്നാണ് വിവരം.
സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ ജിഎം ആയ യുണൈറ്റഡ് ഇലട്രിക്ക് എന്ന സ്ഥാപനത്തിൽ നിന്നാണ് 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത്.
2021 ഫെബ്രുവരിയിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ ഈ എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്‌ക്കാണ് ലൈറ്റുകൾ വാങ്ങിയത്. ഇതിലൂടെ മാത്രം നഗരസഭയ്‌ക്ക് പ്രത്യക്ഷത്തിൽ നഗരസഭയ്‌ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

