Saturday, September 19, 2026

ലണ്ടൻ യാത്രികർക്ക് ശുഭവാർത്ത; കോവാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി യുകെയിലേയ്ക്ക് പറക്കാം; ഒടുവിൽ വാക്സിന് അംഗീകാരം

ലണ്ടൻ: കോവാക്‌സിൻ (Covaxin) സ്വീകരിച്ചവർക്ക് ഇനി ഇരട്ടി ആശ്വാസം. ബ്രിട്ടൻ അംഗീകരിച്ച കോവിഡ് പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനും ഉൾപ്പെടുത്തും. ഇതോടെ കോവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടനിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നൽകിവരുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനാണ് കോവാക്‌സിൻ. ഇതിനുപുറമേ മറ്റ് രാജ്യങ്ങളിലും കോവാക്‌സിൻ നൽകുന്നുണ്ട്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്‌സിനായ കോവിഷീൽഡിനും ബ്രിട്ടൻ അംഗീകാരം നൽകിയിട്ടുണ്ട്.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഈ വിവരം അറിയിച്ചത്. നവംബർ 22 ന് രാവിലെ നാല് മണിമുതലാകും കോവാക്‌സിൻ സ്വീകരിച്ചവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക. അതേസമയം ഇത്തരത്തിൽ എത്തുന്ന വിദേശയാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റൈനും നീക്കിയിട്ടുണ്ട്. ഇവർക്ക് ബ്രിട്ടനിലേക്ക് വരുന്നതിനുള്ള ബുദ്ധിമുട്ട് പരമാവധി കുറയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തിയത്. യുഎഇയിൽനിന്നും മലേഷ്യയിൽനിന്നുമുള്ള യാത്രക്കാർക്ക് ഇതു ഗുണകരമാകും. ഇവർ യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീൻ എന്നിവയിലും ഇളവുണ്ടാകും.

Related Articles

Latest Articles