മുംബൈ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായരെ കുറിച്ച് ബയോ്പിക്ക് നിര്‍മ്മിക്കാനൊരുങ്ങി കരണ്‍ജോഹര്‍. പാലക്കാട് സ്വദേശിയായ സി.ശങ്കരന്‍നായര്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനും വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായിരുന്നു.
ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സി.ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചെറുമകന്‍ രഘുപാലാട്ടും ഭാര്യ പുഷ്പയും ചേര്‍ന്ന് രചിച്ച ദി കേസ് ദാറ്റ് ഷുക്ക് ദി എമ്പയര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരണ്‍ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി.ശങ്കരന്‍നായര്‍ എന്ന് പേരിടാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സിനിമയിലെ അഭിനേതാക്കള്‍ ആരൊക്കെയാണെന്ന കാര്യം ഇനിയും പുറത്തുവിട്ടിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

