Tuesday, October 20, 2026

ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകി: പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

ഇടുക്കി: എസ്ഡിപിഐക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ പോലീസുകാരനെ പിരിച്ചു വിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒയായ അനസ് പി കെയെയാണ് പിരിച്ചുവിട്ടത്. പോലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ നിരന്തരം ചോർത്തി നൽകുകയായിരുന്നു.

മാത്രമല്ല കഴിഞ്ഞ ഡിസംബറിൽ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു. ജനുവരി അവസാനം കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. കരുതൽ നടപടിയുടെ ഭാഗമായി പോലീസ് ഡേറ്റാബേസിൽ സൂക്ഷിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് ഇയാൾ എസ്ഡിപിഐക്ക് ചോർത്തിയത്.

Related Articles

Latest Articles