കരിപ്പൂർ: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ കേസിലെ കൊടിയത്തൂര്‍ സംഘത്തിലെ രണ്ടുപേരെ അന്വേഷണ സംഘം പിടികൂടി. മുംബെെയിൽ അധോലോക കേന്ദ്രത്തിലെ ഒളിത്താവളത്തില്‍ നിന്നുമാണ് പിടിയിലായത്. സ്വര്‍ണ്ണക്കവര്‍ച്ചാ സംഘാംഗങ്ങളും സഹോദരങ്ങളുമായ കൊടിയത്തൂര്‍ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. അതേസമയം ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനടക്കം ഒരു കുടുംബത്തിലെ അഞ്ച് സഹോദരങ്ങളും കേസില്‍ പ്രതികളാണ്.
മയക്കുമരുന്ന് വിപണനത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച മസ്ജിദ് ബന്തര്‍ എന്ന സ്ഥലത്തുള്ള ചേരിയിലെ ഒളിത്താവളത്തിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. എസി മുറിയില്‍ ഇന്റര്‍നെറ്റ് അടക്കം എല്ലാ സൗകര്യങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കരുതിയിരുന്നു. ഇവരുടെ മറ്റൊരു സഹോദരനായ അലി ഉബൈറാനാണ് ഇവര്‍ക്ക് ഒളിത്താവളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതോടെയാണ് അന്വേഷണം മുംബെെയിലേക്ക് എത്തിയത്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായതോടെ കൊടിയത്തൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴുപേരും രണ്ട് വാഹനങ്ങളും പിടിയിലായിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

