Wednesday, September 30, 2026

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ്ണ വേട്ട; 95 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടി കൂടി

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 95.35 ലക്ഷം രൂപക്കുള്ള 1.866 കിലോഗ്രാം സ്വര്‍ണം കുഴല്‍ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസ്(45) കസ്റ്റഡിയിലായി.

Related Articles

Latest Articles