Friday, April 26, 2024
spot_img

കൊല്‍ക്കത്തയെ തറപറ്റിക്കാൻ മുംബൈ; രോഹിത്ത് തിരിച്ചെത്തും; സാധ്യതാ ഇലവൻ ഇങ്ങനെ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കെകെആര്‍ ഇറങ്ങുമ്പോള്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തിലാണ് മുംബൈ ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ ഇന്നത്തെ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തുന്നു എന്നത് മുംബൈക്ക് ആശ്വാസം നൽകുന്നു. ക്വിന്‍റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ സഖ്യമായിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ മത്സരം നഷ്‌ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കും എന്നാണ് സൂചന.

മുംബൈയും കൊൽക്കത്തയും നേർക്കുനേർ എത്തിയ മത്സരങ്ങൾ നോക്കുമ്പോൾ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതുവരെ 28 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ അതിൽ 22 തവണയും മുംബൈയുടെ കൂടെയായിരുന്നു ജയം നിന്നത്. കേവലം ആറ് ജയങ്ങൾ മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. അതേസമയം ആദ്യ മത്സരത്തിൽ വിജയിച്ച കൊൽക്കത്തൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

Related Articles

Latest Articles