Tuesday, May 21, 2024
spot_img

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണൽ 13ന്

ബെംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 10-നും വോട്ടെണ്ണൽ മെയ് 13-നും നടക്കുമെന്ന് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ രാവിലെ 11.30-നാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർത്ഥികൾക്ക് 20 വരെ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന 21-ന് നടക്കും. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 24-ാണ്. ബിജെപി, കോൺഗ്രസ്, ജെഡിഎസ് എന്നീ പാർട്ടികൾ തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്.

കർണാടകയിൽ 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 2.59 കോടി സ്ത്രീ വോട്ടർമാരും 2.62 കോടി പുരുഷ വോട്ടരമാരുമാണ്. 917241 പുതിയ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യും. ഗോത്ര വിഭാഗങ്ങളെ തിരഞ്ഞെടുപ്പിൽ പങ്കാളിയാക്കാൻ പ്രത്യക പദ്ധതി രൂപീകരിക്കുന്നതായി കമ്മീഷൻ പറഞ്ഞു. 80 വയസിന് മുകളിലുള്ളവർക്കും ശാരീരിക പരിമിതിയുള്ളവർക്കും വീടുകലിൽ ഇരുന്ന് വോട്ട് ചെയ്യുവാൻ സാധിക്കും. 52,282 പോളിംഗ് ബൂത്തുകളിൽ പകുതി ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സജ്ജമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.

കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് ദിനം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാകും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു.

224 അംഗ കർണാടക നിയമസഭയുടെ കാലാവധി മെയ് 24-ന് അവസാനിക്കുകയാണ്. കർണാടക നിയമസഭയിൽ നിലവിൽ ബിജെപിക്ക് 118എംഎൽഎമാരാണ് ഉള്ളത്. കോൺഗ്രസിന് 72സീറ്റും ജെ.ഡി.എസിന് 32 സീറ്റുകളുമാണ് ഉള്ളത്. മെയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭയിലെ ആകെയുള്ള 224 സീറ്റുകളിൽ 150 സീറ്റുകളും സ്വന്തമാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

Related Articles

Latest Articles