Wednesday, January 14, 2026

തുംകൂർ സ്വകാര്യ ബസ് അപകടം; യാത്രക്കാരില്‍ ഏറെയും വിദ്യാര്‍ത്ഥികള്‍; എട്ടുപേർക്ക് ദാരുണാന്ത്യം; ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി

കർണാടക: കര്‍ണാടകയിലെ തുംകൂറിൽ പാവഗഡയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ദുഃഖം രേഖപ്പെടുത്തിയത്. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കര്‍ണാടകയിലെ തുംകൂറിൽ ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകടം നടന്നത് സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേര്‍ തൽക്ഷണം മരിച്ചു. മുപ്പതോളം പേരെ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 60പേരോളം ബസിലുണ്ടായിരുന്നതായാണ് വിവരം. അനുവദനീയമായതിൽ കൂടുതൽ ആളുകൾ ബസിൽ ഉണ്ടായിരുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്. വളവിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരണപ്പെട്ടവരെല്ലാം തന്നെ കര്‍ണാടക സ്വദേശികളാണ്.

Related Articles

Latest Articles