ബെംഗളൂരു : കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുത്തു. ഹാക്ക് ചെയ്തശേഷം ഒദ്യോഗിക വെബ്സൈറ്റിന്റെ അതെ രൂപ മാതൃകയിൽ വ്യാജ വെബ്സൈറ്റും ഹാക്കർമാർ സൃഷ്ടിച്ചു. വ്യാജ വെബ്സൈറ്റിൽ കോൺഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വർഗീയവാദികളുമാക്കി കരിവാരി തേക്കുകയും ചെയ്തു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരിൽ വ്യാജ കത്തും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ബെംഗളൂരു സൈബർക്രൈം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റായ inckarnataka.in ഇപ്പോൾ ലഭ്യമല്ല. ഈ ലിങ്കിൽ ക്ലിക് ചെയ്താൽ ‘ഈ അക്കൗണ്ട് സസ്പെൻഡ്’ ചെയ്തു എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുക. അതേസമയം, ഇതിനു പകരം kpcc.in എന്ന ലിങ്കിലാണ് വ്യാജ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

