Tuesday, May 14, 2024
spot_img

നിമിത്തമായത് ‘കാന്താര’!! ദൈവ നര്‍ത്തകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അലവന്‍സ് പ്രഖ്യാപിച്ചു

കര്‍ണാടക: റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായെന്ന് മാത്രമല്ല, കര്‍ണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു.

തീരദേശ കര്‍ണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനര്‍ത്തകരുടെ പാരമ്ബര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞ എല്ലാ ഭക്തര്‍ക്കും കര്‍ണാടക സര്‍ക്കാര്‍ വ്യാഴാഴ്ച അലവന്‍സ് പ്രഖ്യാപിച്ചു.

റിഷബ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം തീരദേശ കര്‍ണാടകയിലെ ഒരു ഗ്രാമത്തില്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രശ്നങ്ങളും,ദൈവ നര്‍ത്തക വിശ്വാസം ആ നാടിനെ എങ്ങനെ ബാധിക്കുന്നു എന്നും കാണിക്കുന്നു. ഭൂതക്കോലത്തെയും ഗുളികനെയും മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ചിത്രം ലോകമെമ്ബാടുമായി 170 കോടി രൂപ കളക്ഷന്‍ നേടുകയും ചെയ്തു. തീരദേശ കര്‍ണ്ണാടകയുടെ സംസ്കാരത്തിന്‍റെ പ്രതീകമായാണ് ചിത്രത്തിലെ ദൈവനര്‍ത്തകരെ കാണിക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ ദൈവനര്‍ത്തകര്‍ക്ക് പ്രതിമാസം പ്രഖ്യാപിച്ച 2,000 രൂപ അലവന്‍സിനെക്കുറിച്ച്‌ ബാംഗ്ലൂര്‍ എംപി പി സി മോഹന്‍ ട്വീറ്റ് ചെയ്തു. “ദൈവങ്ങളെയും നൃത്തത്തെയും ദൈവിക ഇടപെടലുകളെയും ബഹുമാനിക്കുന്നു. 60 വയസ്സ് കഴിഞ്ഞ എല്ലാ ദൈവനര്‍ത്തകര്‍ക്കും പ്രതിമാസം 2,000 രൂപ വീതം അലവന്‍സ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു”. റിഷബ് ഷെട്ടിയെ ടാഗ് ചെയ്യുകയും ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവക്കുകയും ചെയ്തു.

Related Articles

Latest Articles