Thursday, December 25, 2025

കേരളാതിർത്തിയിൽ ബഫര്‍ സോണ്‍ രേഖപ്പെടുത്തി കര്‍ണാടക ; പ്രതിഷേധിച്ച് നാട്ടുകാർ

കേരളാതിർത്തിയിൽ ബഫര്‍ സോണ്‍ അടയാളപ്പെടുത്തി കര്‍ണാടക. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് കർണാടക ബഫര്‍ സോണ്‍ സര്‍വേ നടത്തിയിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ ആറിടങ്ങളിലാണ് ചുവന്ന പെയിന്റിൽ നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കര്‍ണാടക വനംവകുപ്പ് അടയാളപ്പെടുത്തിയത് ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ പരിധി മേഖലകളാണ് .

രണ്ടര കിലോമീറ്ററിലധികം കേരളത്തിന്റെ ഭൂമിയിലാണ് കർണാടക ബഫര്‍ സോണ്‍ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ഈ വിവരം കേരളത്തിലെ ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല.
ഈ വിഷയം അറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു . നാട്ടുകാരാണ് ജില്ലാ ഭരണകൂടത്തെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. പ്രദേശത്തെ ബാരാപ്പുഴ ജലവൈദ്യുത പദ്ധതിയും മുന്നൂറോളം കുടുംബങ്ങളും അവരുടെ കൃഷിഭൂമിയും ഉള്‍പ്പെടുന്ന സ്ഥാലമാണിത്.

Related Articles

Latest Articles