Friday, October 23, 2026

ഈ മനുഷ്യൻ പിന്നെയും പിന്നെയും അത്ഭുതപ്പെടുത്തുന്നു ;ഇന്ത്യൻ പ്രധാനമന്ത്രി യുടെ മാതാവിന്റെ അന്ത്യ കർമ്മങ്ങൾ ലളിതമായ രീതിയിൽ

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീര ബെൻ അന്തരിച്ചത്.പൊതു ദർശനമോ ആൾക്കൂട്ടമോ ഇല്ലാതെ വളരെ ലളിതമായാണ് ചടങ്ങുകൾ നടന്നത്. മോദിയടക്കമുള്ള മക്കളും കുടുംബാഗങ്ങളും അയൽക്കാരും മാത്രം സംബന്ധിക്കുന്ന ചടങ്ങുകൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.പ്രധാനമന്ത്രിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾക്ക് ഒരു മാറ്റവും ഉണ്ടാവില്ലന്നാണ് PM ഓഫീസ് അറിയിച്ചത്.നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി അനുസ്മരിച്ചു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി പാദപൂജ നടത്തിയിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് മാതാവ് ഹീരാബെന്നിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതാവിന്റ മരണം അദ്ദേഹം ഹൃദയസ്പർശിയായ ട്വീറ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുന്നുവെന്നാണ് ട്വീറ്റിന്റെ തുടക്കം. ഏത് തിരക്കിലും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് അദ്ദേഹം മാതാവിനെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു.

Related Articles

Latest Articles