Sunday, May 19, 2024
spot_img

മറ്റ് വഴികളില്ല, ഞങ്ങൾക്ക് വിദ്യാഭ്യാസം വേണം: ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരുകൂട്ടം വിദ്യാര്‍ത്ഥിനികൾ

ബംഗളൂരു: കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തി.

അതേസമയം കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ളീം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ ഹിജാബില്ലാതെ ക്ലാസുകളിലേക്ക് എത്തിയത്.

മാത്രമല്ല നേരത്തെ ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളുകളില്‍ വരാതെയുമിരുന്നു. തുടർന്ന് കര്‍ണാടക ഹൈക്കോടതി വിധിക്ക് പിന്നാലെയാണ്, ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധി അനുസരിച്ച് കൊണ്ട് തുറന്നു പ്രവര്‍ത്തിച്ചത്.

ഇപ്പോൾ കോടതി വിധിയെ അംഗീകരിക്കുകയും, പഠനം ഉപേക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കി കോളേജിലെത്തിയ സന കൗസര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഉഡുപ്പി ഗവ എംജിഎം കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സന.

എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, എനിക്ക് മറ്റ് വഴികളില്ല, ഹിജാബ് അഴിക്കാതെ ക്ലാസില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നതിനാലാണ് ഹിജാബ് മാറ്റിയത്. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നതിനാൽ അവസാന ബെഞ്ചിലാണ് ഇരുന്നത്. എന്നാൽ ഇപ്പോള്‍ കുഴപ്പമില്ലെന്നും വെളിയിൽ വന്നാൽ ഹിജാബ് ധരിക്കുമെന്നും സന വ്യക്തമാക്കി.

Related Articles

Latest Articles