Monday, May 6, 2024
spot_img

വൈദ്യതി ചാർജ് വർധനയ്ക്കും, ബസ് ചാർജ് വർധനയ്ക്കും പുറമെ പാ​ല്‍ വി​ലയും വ​ര്‍​ധി​പ്പി​ക്കുന്നു? വില വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ സർക്കാരിനെ സമീപിച്ചു | milma milk- price increasing

തി​രു​വ​ന​ന്ത​പു​രം: വൈദ്യതി ചാർജ് വർധനയ്ക്കും, ബസ് ചാർജ് വർധനയ്ക്കും പുറമെ പാ​ല്‍ വി​ലയും കൂടിയേക്കും. പാൽ വില വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആവശ്യവുമായി മി​ല്‍​മ. ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ​ കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വശ്യപ്പെടുന്നത്. മി​ല്‍​മയുടെ എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വത്താണ് ആ​വ​ശ്യമുന്നയിച്ചു മ​ന്ത്രി ചി​ഞ്ചു​റാ​ണി​യ്ക്ക് നി​വേ​ദ​നം നൽകിയത്.

45 രൂ​പ മു​ത​ല്‍ 50 രൂ​പ വ​രെ ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് ചെ​ല​വ് വ​രു​ന്നുണ്ടെന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂണ്ടിക്കാട്ടി. കാ​ലി​ത്തീ​റ്റ​യു​ടെ വി​ലയും ക്രമാതീതമായി കു​തി​ച്ചുയരുന്നതിനാൽ, കാ​ലി​ത്തീ​റ്റ​യ്ക്ക് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles