Monday, June 17, 2024
spot_img

പെട്ടിമുടിയിലെ കണ്ണീരോർമകൾക്ക് ഒരാണ്ട്

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ഒരൊറ്റ രാത്രി കൊണ്ടാണ് അനേകം ജിവിതങ്ങളുടെ സകലതും മണ്ണടിഞ്ഞത്. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.

കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ ലയങ്ങളുടെ മേല്‍ പതിച്ചു. ജോലിയെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്ന പാവങ്ങള്‍ ഉറക്കെ കരയാന്‍ പോലുമാകാതെ മരണത്തിന് കീഴടങ്ങി. പെട്ടിമുടിയിലെ തിരച്ചിലില്‍ കിലോമീറ്ററുകള്‍ ദൂരത്തുനിന്നുവരെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയും മുടല്‍മഞ്ഞും വന്യജീവി സാന്നിധ്യവുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി.

അറുപത്തിയാറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നാലുപേര്‍ ഇപ്പോഴും മണ്ണിനടിയില്‍. അവരെയും മരിച്ചതായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. മൂന്നാറിൽനിന്ന്‌ 25 കിലോമീറ്റർ അകലെയുള്ള പ്രദേശത്തേക്കുള്ള വഴികളെല്ലാം കനത്ത മഴയിൽ തകർന്നതും രക്ഷാപ്രവർത്തനം പ്രതികൂലമാക്കി. കുതിച്ചെത്തിയ മഴവെള്ളം തിരിച്ചറിഞ്ഞ് ജീവിതത്തിലേക്ക് ഓടിക്കയറിയത് 12 പേർ മാത്രമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles