Friday, October 23, 2026

മംഗളൂരുവിൽ നടന്ന വെടിവെയ്പ്പ്: കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോലീസ് നടപടിയ്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സർക്കാർ അന്വേഷണം ആരംഭിച്ചത്. മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ.

അതോടൊപ്പം മംഗളൂരു നഗരത്തിലേർപ്പെടുത്തിയ കര്‍ഫ്യുവിൽ ഇളവ് വരുത്താനും തീരുമാനമായി. ഇനി രാത്രികാലത്ത് മാത്രമായിരിക്കും കര്‍ഫ്യു ഏർപ്പെടുത്തുക. എന്നാൽ മംഗളൂരുവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഉടൻ പിൻവലിക്കില്ലായെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെച്ച് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു.

Related Articles

Latest Articles