Wednesday, January 7, 2026

തലവേദന മാറ്റാന്‍ ആള്‍ദൈവം തലക്കടിച്ചു; മുപ്പത്തിയേഴുകാരിക്ക് ദാരുണാന്ത്യം

തലവേദന മാറുന്നതിനായി ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറ്റാൻ ബെക്ക ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ മനു (42) തലയിലും ശരീരത്തിലും അടിച്ചതിനെ തുടർന്ന് യുവതി മരിക്കുകയായിരുന്നു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്.

പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ബേക്ക ഗ്രാമത്തിലെ ആള്‍ദൈവം മനു ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് മാസമായി കടുത്ത തലവേദനമൂലം ബുദ്ധിമുട്ടുന്ന പാർവതി നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചേർന്ന് ചികിത്സക്കെത്തിയതായിരുന്നു. തലവേദന മാറ്റാനാണെന്ന പേരിൽ മനു പാർവതിയുടെ തലയിലും ശരീരത്തിലും വടികാണ്ട് അടിക്കാൻ ആരംഭിച്ചു. തുടർന്ന് കുഴഞ്ഞുവീണ പാർവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles