Wednesday, May 22, 2024
spot_img

മുഴുവന്‍ വിമത എം എല്‍ എമാരെയും അയോഗ്യരാക്കി

ബെംഗളുരു: കര്‍ണാടകയില്‍ 14 വിമത എം എല്‍ എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. കോണ്‍ഗ്രസിലെ 11 പേരെയും ജെ ഡി എസിലെ മൂന്ന് പേരെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. നേരത്തെ മൂന്ന് എം എല്‍ എ മാരെ അയോഗ്യരാക്കിയിരുന്നു.

ഇതോടെ നിയമസഭയുടെ അംഗ ബലം 207 ആയി.നാളെ ബി എസ് യെദിയൂരപ്പ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി.ഇന്ന് മുതല്‍ സഭാ കാലാവധി തീരും വരെയാണ് അയോഗ്യത.കോണ്‍ഗ്രസിന്‍റെയും ജെ ഡി എസിന്‍റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Related Articles

Latest Articles