Monday, January 5, 2026

കരുനാഗപ്പള്ളിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

കൊല്ലം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ കല്ലേലിഭാഗം സ്വദേശികളായ സാബു, ഭാര്യ ഷീജ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ ഷോക്കടിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ദമ്പതികൾ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ദമ്പതികളുടെ മകൻ അഭിനവാണ്‌ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

മരിച്ച സാബു മാരാരിത്തോട്ടത്തിൽ ഫുഡ്‌വെയർ ഷോപ്പ് നടത്തുകയാണ്. ഭാര്യയ്ക്ക് ഇൻഫോസിസിൽ ആയിരുന്നു ജോലി. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

Related Articles

Latest Articles