ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബത്തെയും സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രമന്ത്രിമാരായ എല്‍. മുരുകന്‍, നൈനാര്‍ നാഗേന്ദ്രന്‍ എന്നിവരും നിര്‍മ്മല സീതാരാമനോടൊപ്പം ഉണ്ടായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് ദുരന്ത ബാധിതരെ നേരിൽ കാണാൻ കേന്ദ്രമന്ത്രിമാരെത്തിയത്.
വേലായുധംപാളയത്തെ ദുരന്തസ്ഥലം ധനമന്ത്രി സന്ദര്‍ശിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലെത്തി കണ്ടശേഷം ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയെക്കുറിച്ച് തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വലിയ ആള്‍ക്കൂട്ടങ്ങളുണ്ടാകുമ്പോള്‍ രാജ്യത്തിലാകെ പാലിക്കേണ്ട ഒരു മാനദണ്ഡം രൂപീകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടൻ തന്നെ നിർമ്മല സീതാരാമൻ സമര്‍പ്പിക്കും.

