Saturday, December 27, 2025

കാശ്മീര്‍ മണ്ഡല പുനര്‍നിര്‍ണയം : കമ്മീഷന്‍ അംഗങ്ങള്‍ ശ്രീനഗറില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു

ശ്രീനഗര്‍ : കാശ്മീര്‍ സന്ദര്‍ശിക്കുന്ന മണ്ഡല പുനര്‍നിര്‍ണയ കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം സംബന്ധിച്ച് ജില്ലാ ഭരണാധികാരികളില്‍ നിന്നും കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ബി.ജെ.പിയും
കോണ്‍ഗ്രസും കാശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടിയും കമ്മീഷന്റെ സന്ദര്‍ശനം സ്വാഗതം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

പി.ഡി.പി മാത്രമാണ് ഇവരുടെ സന്ദര്‍ശനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. ഈ മാസം 9 വരെ സംഘം സംസ്ഥാനത്ത് തുടരും. കഴിഞ്ഞ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത കാശ്മീരിലെ നേതാക്കളുടെ യോഗത്തില്‍ മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം തന്നെ പ്രധാനമന്ത്രിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പി.ഡി.പി മാത്രമാണ് ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles