കോട്ടയം : കെ.എം.മാണി വിഷയത്തില്‍ എ.വിജയരാഘവന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച് ജോസ്.കെ.മാണിയും രംഗത്ത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം.മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നു എന്ന പരാമര്‍ശമോ ഇല്ലായിരുന്നു എന്ന് അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരളാകോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷമാണ് ജോസ്.കെ.മാണി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം പരാമര്‍ശങ്ങളെല്ലാം മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. കെ.എം.മാണിയുടെ പേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് ശ്രമം നടക്കുന്നതെന്നും ജോസ്.കെ.മാണി കുറ്റപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരും എല്‍.ഡി.എഫ് സര്‍ക്കാരും ബാര്‍കോഴ കേസില്‍ നടത്തിയ അന്വേഷണത്തില്‍ കെ.എം.മാണി നിരപരാധിയാണെന്ന് കണ്ടെത്തിയ കാര്യവും ജോസ്.കെ.മാണി ചൂണ്ടിക്കാട്ടി.
അതേ സമയം ജോസ്.കെ.മാണിയെ അനുനയിപ്പിക്കാനുള്ള നീക്കം സി.പി.എം ശക്തമാക്കിയതായി സൂചനയുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍ തന്നെ നേരിട്ട് മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ കെ.എം.മാണിയുടെ ചില കുടുംബാംഗങ്ങള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

