ശ്രീനഗര്‍: സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് ജമ്മു കശ്മീര്‍ പോലീസ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ഭീകരർ സ്ഫോടനം നടത്തതാണ് പദ്ധതിയിട്ടത്. സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. ബാരാമുള്ള സ്വദേശി അമിര്‍ റെയാസ് ലോണ്‍, സീര്‍ ഹംദാന്‍ സ്വദേശി ഒവൈസ് അഹമ്മദ് ഷാക്കാസ്, പുല്‍വാമയിലെ രാജ്പോറ സ്വദേശി ഷുഹൈബ് മുസാഫര്‍ ക്വുസി, താരിഖ് ദാര്‍ എന്നിവരാണ്അ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം പോലീസ് പിടികൂടിയത്.
അനന്ത്നാഗ് പട്ടണത്തില്‍ നടത്താന്‍ ഉദ്ദേശിച്ച വലിയ സ്ഫോടന പദ്ധതിയാണ് പോലീസിന്റെ ഈ നീക്കത്തിലൂടെ തടയാൻ ആയത്. മാത്രമല്ല ഓണ്‍ലൈന്‍ പ്രചാരണത്തിന് ഇരയാകുന്നതില്‍ നിന്നു യുവാക്കളെ രക്ഷിക്കാന്‍ കഴിഞ്ഞെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ വേദികളിലൂടെയും ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നവരാണ് അറസ്റ്റിലായവരെന്ന് പോലീസ് വക്താവ് പറഞ്ഞു.
അതേസമയം പിടിയിലായ അമിര്‍ റെയാസ് ലോണിന്റെ പക്കല്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുള്‍പ്പടെ പിടിച്ചെടുത്തു. ബാരാമുള്ള സ്വദേശിയായ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ബിലാല്‍ ഷെയ്ഖുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമയിലെ ഭീകരനായ ആക്വിബ് ദാറുമായി ക്വാസിക്ക് നേരിട്ടു ബന്ധമുള്ളതായും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്തായാലും പോലീസ് സേന സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

