Monday, November 2, 2026

വഴി തർക്കത്തെ തുടർന്ന് കൂട്ടത്തല്ല്; നിരവധിപേർക്ക് പരിക്ക്; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കരയിൽ വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിലടിച്ചു. ഇരു കുടുംബങ്ങൾ തമ്മിലുള്ള വാക്കേറ്റമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വലിയ കൂട്ടത്തല്ലിൽ കലാശിച്ചത്. കൊട്ടാരക്കരക്ക് സമീപം വെണ്ടാർ അരീക്കലിലാണ് ഈ കൂട്ടത്തല്ല് നടന്നത്. വഴി തർക്കത്തെത്തുടർന്നുണ്ടായ വാക്കേറ്റത്തിലാണ് തുടക്കം. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. .

രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വഴിവെട്ടുന്നത് സംബന്ധിച്ച വാക്കേറ്റം ആദ്യമുണ്ടായി. വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ പ്രശ്നത്തിന് മധ്യസ്ഥതയ്ക്ക് നാട്ടുകാരെത്തിയിരുന്നു. എന്നാല്‍ എത്തിയ നാട്ടുകാര്‍ രണ്ട് ഭാഗത്തായി നിലയുറപ്പിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. മധ്യസ്ഥർ കൂടി വന്നതോടെ വാക്കേറ്റം പിന്നെ അടിയായി മാറി. വീട്ടുകാർക്കൊപ്പം നാട്ടുകാരും ചേരിതിരിഞ്ഞ് കൂട്ടത്തല്ല് പത്ത് മിനീറ്റോളം നീണ്ടു നിന്നു.

സ്ത്രീകളടക്കമുള്ളവർ കൂട്ടത്തല്ലിൽ ഉണ്ടായിരുന്നു. തല്ലിൽ ചിലർക്ക് സാരമായി പരുക്കുപറ്റി. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പുത്തൂര്‍ പോലീസ് എത്തിയാണ് സംഭവം ശാന്തമാക്കിയത്. സംഭവത്തിൽ പുത്തൂർ പൊലീസ് 15 പേർക്കെതിരെ കേസെടുത്തു കഴിഞ്ഞു. സ്ത്രീകളടക്കമുള്ളവർ കൂട്ടത്തല്ലിൽ ഭാ​ഗമാകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. മണ്‍വെട്ടി പോലെയുള്ള പണിയായുധങ്ങള്‍ ഉപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം

Related Articles

Latest Articles