Tuesday, December 30, 2025

സൈനിക വാഹനത്തിലെ സ്ഫോടനം : ഷോപ്പിയാനില്‍ 4 പേര്‍ അറസ്റ്റില്‍

ഷോപ്പിയാന്‍ : സൈനിക വാഹനത്തില്‍ സ്‌ഫോടനം നടത്തിയ മുഴുവന്‍ പ്രതികളെയും ഷോപ്പിയാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഭീകരര്‍ നടത്തിയ ആക്രമണത്തില്‍, ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 2ന് പതിതോഹ്‌ലാന്‍ പ്രദേശത്ത് സൈന്യം വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഭീകര വിരുദ്ധ ഓപ്പറേഷനു വേണ്ടിയാണ് സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്തത്. സംഭവത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ നായിക് പ്രവീണ്‍ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാള്‍ മേഖലയിലുള്ള ഇദ്ദേഹത്തിന് ഭാര്യയും ആറ് വയസ്സുള്ള മകനുമുണ്ട്.

Related Articles

Latest Articles