Friday, May 3, 2024
spot_img

ഓവുപാലം നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; പരുക്കേറ്റ എഞ്ചിനീയർ മരിച്ചു

പാലക്കാട്: ഓവുപാലം നിര്‍മ്മിയ്ക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു.
ഈറോഡ് സ്വദേശി ധനേഷാണ് ഇന്ന് രാവിലെ മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. റെയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപമായിരുന്നു മണ്ണിടിചിലുണ്ടായത്. സൈറ്റ് എന്‍ജിനീയര്‍ കൂടാതെ രണ്ട് തൊഴിലാളികള്‍ക്കും പരുക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമല്ല. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Related Articles

Latest Articles