Friday, January 2, 2026

മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ‘കാതല്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Related Articles

Latest Articles