Sunday, April 28, 2024
spot_img

ഒരൊറ്റ സിനിമകൊണ്ട് കമ്മികളുടെ ആരാധനപുത്രിയായി മാറിയ നടി: സിഎഎ സമരത്തിൽ പങ്കെടുത്ത് സുരേഷ് ഗോപിയെ ട്രോളിയതോടെ സോഷ്യൽമീഡിയയും വെറുതെ വിട്ടില്ല: നികുതി കുരുക്കിലായ നിമിഷയുടെ രക്ഷപ്പെടാനുള്ള ആരോപണം ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നത് അറിയില്ലെന്ന്

ജി എസ് ടി ആരോപണം നേരിടുന്ന ഒരുപാട് സിനിമാക്കാരെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, മലയാള സിനിമയിലെ പുതുമുഖ നടിമാരിലൊരാളായ നിമിഷാ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം മറച്ചുവെച്ചെന്ന് സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസം മുന്നേ പുറത്ത് വന്നിരുന്നു.

ഇക്കാര്യം ബിജെപി നേതാവ് സന്ദീപ് വാര്യരാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഇറങ്ങിശേഷം, സിഎഎസമരത്തിൽ പങ്കെടുത്തതോടുകൂടിയാണ് നിമിഷ ഇടതുപക്ഷക്കാരുടെ പ്രിയപെട്ടവളായത്. ഈ ഒരു പശ്ചാത്തലത്തിൽ സംഭവത്തിന് രാഷ്ട്രീയ മാനം കൂടി കൈവന്നിരിക്കയാണ്.

പക്ഷേ സാധാരണക്കാർ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. നമുക്ക് എന്തുകൊണ്ട് ഒരു നികുതി സംസ്‌ക്കാരം ഉണ്ടാവുന്നില്ല. വെള്ളിത്തിരയിൽ രാഷ്ട്രീയക്കാരുടെ അഴിമതിക്കും, കള്ളപ്പണത്തിനും, നികുതിവെട്ടിപ്പിനും എതിരെ പ്രതികരിക്കുന്ന സിനിമാക്കാർ, തങ്ങളുടെ കാര്യം വരുമ്പോൾ അതിനേക്കാൾ അഴിമതിക്കാർ ആകുന്നത് എന്തിനാണ് എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച നടിയാണ് നിമിഷ. ആ യോഗത്തിൽ പങ്കെടുത്തുകൊണ്ട്, സുരേഷ് ഗോപിയെ ട്രോളിയതാണ് സത്യത്തിൽ നിമിഷക്കെതിരെ സംഘപരിവാർ അനുഭാവികൾ തിരിയാൻ കാരണമാക്കിയത്. ”തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്, നമ്മൾ കൊടുക്കുമോ” എന്ന നിമിഷയുടെ വാക്കുകൾക്ക് വൻ കൈയടിയാണ് സിഎഎ സമരവേദിയിൽ കിട്ടിയത്. അതോടെ അവർ സിപിഎമ്മിന്റെ പ്രിയങ്കരിയായി മാറി. സംഘപരിവാറിന്റെ എലികാലത്തെയും ശത്രുവും.

ആ സമയത്താണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സിനിമാ പ്രവർത്തകരുടെ നികുതി വെട്ടിപ്പ് പുറത്തു കൊണ്ടുവരുമെന്ന് സന്ദീപ് വാര്യർ പറഞ്ഞത്. അന്ന്, ചിലരൊക്കെ ഇതിനെ മുഖവിലക്കെടുത്തില്ലെങ്കിലും, ഇപ്പോൾ ഒറ്റ പോസ്റ്റുകൊണ്ട് അദ്ദേഹം വീണ്ടും ഹീറോ ആയി.

സംഭവം, സോഷ്യൽമീഡിയയും മാദ്ധ്യമങ്ങളും ആഘോഷിക്കുമ്പോഴും, നടി ഇതിനെതിരെ പ്രതികരിച്ചിട്ടില്ല. 2017ൽ നായികാ വേഷത്തിൽ തിളങ്ങിയ നിമിഷയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിരുന്നില്ല. തിരക്കുള്ള നടിയായിട്ടും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്നതിൽ നടി വീഴ്ച്ച വരുത്തിയിരിക്കുകയാണ്. ഇതിനെ അറിവില്ലായ്‌മ എന്നുപോലും പറയാൻ കഴിയില്ല.

പെർഫോമിങ് ആർട്ടിസ്റ്റുകൾ, മ്യൂസിഷൻസ്, എന്നിവരൊക്കെ ജിഎസ്ടിയുടെ പരിധിയിൽ വരുന്നവരായതിനാൽ അവരുടെ വരുമാനത്തിന്റെ 18 ശതമാനം നികുതി അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് പ്രകാരം രജിസ്‌ട്രേഷൻ നടി എടുത്തിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് നടിയെ വിളിച്ചു വരുത്തേണ്ടി വന്നത്. ജിഎസ്ടി അടക്കേണ്ട ഘട്ടത്തിലേക്ക് എത്തിയാൽ സമൻസ് അയച്ച് അളുകളെ വിളിച്ചുവരുത്തി ഡോക്യുമെന്റ്സ് ശേഖരിക്കുകയും പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണ് ജിഎസ്ടി വകുപ്പ് ചെയ്യുന്നത്. നിമിഷയുടെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്.

ഇത് പ്രകാരം ഏകദേശം 20 ലക്ഷത്തിലധികം രൂപയും ടാക്സും അതിന്റെ പിഴയും പലിശയും നിമിഷ അടയ്‌ക്കേണ്ടി വരും. നിമിഷ സജയൻ നേരത്തെ ജിഎസ്ടി എടുത്തിട്ടുണ്ടായിരുന്നില്ലെന്നും പിന്നീട് നോട്ടീസ് വന്നപ്പോൾ അവർ ടാക്സ് അടക്കുകയായിരുവെന്നും അമ്മ ആനന്ദവല്ലി പ്രതികരിച്ചിരുന്നു. 2020-21 സമയത്താണ് ജിഎസ്ടി എടുത്തത്. അതിനുശേഷമുള്ളതെല്ലാം നികുതി അടവെല്ലാം കൃത്യമാണെന്നും അമ്മ പറയുന്നു.

മേക്കപ്പ്പോലും ഇടാതെ നാടൻ മലയാളി പെൺകുട്ടിയായി തിളങ്ങിയ നിമിഷ സജയൻപഠിച്ചതും വളർന്നതുമെല്ലാം, ഫാഷന്റെ പ്രമുഖ സ്ഥലമായ മുബൈയിലെ അംബർനാഥിലാണ്. അച്ഛൻ സജയൻ നായർ ഇവിടെ എഞ്ചിനീയറാണ്. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ സജീവമായിരുന്നു. ചെറുപ്പം മുതലേ ആയോധന കലകൾ അഭ്യസിക്കാൻ തുടങ്ങി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിലാണ് നിമിഷ ഒരു ഇടവേളയെടുത്തുകൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. ആരുടെയും ശിപാർശയില്ലാതെ, ഓഡിഷനിലുടെയാണ് അവർ ചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. സുരാജ് വെഞ്ഞാറമുടിന്റെ നായികയായി, ഫഹദ് ഫാസിലിന്റെ പഠിച്ച കള്ളനോട് എതിരിടുന്ന ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രം ഹിറ്റായി. ഒപ്പം കലാമൂല്യമുള്ള ചിത്രമെന്ന അഭിപ്രായവും. പിന്നീട് നിമിഷക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Related Articles

Latest Articles