Kerala

കയറ്റിറക്ക് തൊഴിലാളികളുടെ സമരം കാരണം ദുരിദത്തിലായി മറ്റൊരു സംരംഭകൻ കൂടി; മൂന്നരക്കോടി രൂപയുടെ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിൽ

തിരുവനന്തപുരം: കാട്ടാക്കട തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്‌ഘാടനം കഴിഞ്ഞിട്ട് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് വ്യവസായി. എസ്. കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനം വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞുമാണ് ട്രേഡ് യൂണിയൻ സമരം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇപ്പോൾ, കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ.

കഴിഞ്ഞമാസം 25ന് മൂന്നരക്കോടി രൂപ നിക്ഷേപിച്ച് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് സുദർശനൻ തുടങ്ങിയതാണ് കെട്ടിട സാമഗ്രികൾ വിൽക്കുന്ന എസ്.കെ.എന്‍റർപ്രൈസ് എന്ന സ്ഥാപനം. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. ഇതിൽ പ്രകോപിതരായാണ് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരവും ആരംഭിക്കുകയായിരുന്നു.

കാട്ടാക്കടയിലെ 49 തൊഴിലാളികൾ റിലേ സമരം തുടങ്ങിയതോടെ കടയിലെ കച്ചവടം പ്രതിസന്ധിയിലാകുകയായിരുന്നു. കടയിലേക്ക് ലോഡുമായെത്തിയ വാഹനത്തിന്‍റെ ചില്ല് തകർക്കുന്ന അവസ്ഥവരെയുണ്ടായെന്നും സ്ഥാപന ഉടമ വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയതെങ്കിലും കടയ്ക്ക് മുന്നിലെ സമരപ്പന്തൽ പ്രവ‍ർത്തനം തടസ്സപ്പെടുത്തുന്നു. ഇതിനെതിരെ സുദർശനൻ നൽകിയ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

4 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

5 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

5 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

5 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

6 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

6 hours ago