Sunday, May 5, 2024
spot_img

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി ദുബായില്‍ നിന്നെത്തിയ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഏകദേശം മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്മാന്‍, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ സ്വർണം കൊണ്ടുവന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles