Sunday, May 19, 2024
spot_img

എസ്ഡിപിഐ പ്രവര്‍ത്തകന്‍ അൻസാരി ചില്ലറക്കാരനല്ല!!! ഭാര്യയെ മറയാക്കി നടത്തിയത് വൻ ലഹരിക്കച്ചവടം

കണ്ണൂർ : കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ എസ്ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .
കോടികൾ വിലയുള്ള സിന്തറ്റിക് മയക്കുമരുന്ന് കേസിലാണ് ദമ്പതികൾ പിടിയിലായത് . അന്‍സാരിയും ഭാര്യയായ ഷബ്ന എന്ന ആതിരയുമാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ പിടിയിലായി നിൽക്കുന്നത് . തങ്ങൾ തെറ്റൊന്നും ചെയ്തില്ല എന്നും തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കുടുക്കിയതാണെന്നുമാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ദമ്പതികൾ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിതിരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് അസി.കമ്മിഷണര്‍ പി.പി സദാനന്ദന്‍ പറഞ്ഞു.

നാട്ടിലും ഗള്‍ഫിലുമായി ഒരേ സമയം അൻസാരിക്ക് മയക്കുമരുന്ന് റാക്കറ്റുകൾ ഉണ്ടായിരുന്നു. കൂടാതെ നിസാമിന്റെ ഗള്‍ഫിലുള്ള മയക്കുമരുന്ന് വ്യാപാരം നിയന്ത്രിച്ചുപോന്നതും അൻസാരിയായിരുന്നു. ഗൾഫിലെ അന്‍സാരിയുടെ നീക്കങ്ങള്‍ ദുബായ് പൊലിസിന്റെ നിരീക്ഷണത്തിലായതോടെ കൊവിഡിന്റെ മറവില്‍ ഇയാള്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ നഗരത്തിൽവച്ചു അന്‍സാരിയെ ഇതിനുമുൻപും എക്‌സൈസ് തന്ത്രപരമായിപിടികൂടിയിരുന്നു.

ശബ്ന എന്ന ആതിരയുടെ സഹോദരന്‍ ആദര്‍ശും മുമ്പ് അന്‍സാരിയോടൊപ്പം മയക്കുമരുന്ന് കടത്ത് സംഘത്തിലുണ്ടായിരുന്നു. ഈ ബന്ധംവെച്ച് അന്‍സാരി ആദർശിന്റെ വീട്ടില്‍ സ്ഥിരസന്ദര്‍ശകനായി. തുടർന്ന് ആതിരയുമായി പ്രണയത്തിലാകുകയും തുടർന്ന് ആതിരയെ നിർബന്ധിച് മതം മാറ്റുകയും ഇവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു .ആതിര മതംമാറി ശബ്‌ന എന്ന പേര് സ്വീകരിക്കുകയായിരുന്നു . 11 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. രണ്ട് മക്കളുണ്ട്.

Related Articles

Latest Articles