കഴക്കൂട്ടം: സൈനിക സ്കൂളിൽ താത്ക്കാലിക ഒഴിവ്. ടിജിടി സോഷ്യൽ സയൻസ്, ടിജിടി ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് താത്‌കാലിക ഒഴിവുള്ളത്. താത്‌കാലിക അദ്ധ്യാപക തസ്തികയിലേക്കുള്ള വാക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് പത്താം തീയതി രാവിലെ 9 മണിക്ക് നടക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സൈനിക സ്കൂൾ പ്രിൻസിപ്പാൾ കഴക്കൂട്ടം എന്ന പേരിലെടുത്ത 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് (നോൺ റീഫൺഡബിൾ) തുടങ്ങിയവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിശദാംശങ്ങൾ www.sainikschooltvm.nic.in എന്ന സ്കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

