Saturday, May 4, 2024
spot_img

‘ശങ്കര ദര്‍ശനം ലോകത്തിന് വഴികാട്ടി’ രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ: ഹ്രസ്വ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തി. കേദാർനാഥ്​ ശിവക്ഷേത്രത്തിൽ പൂജ നടത്തിയ മോദി ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അഞ്ചാമത്തെ കേദാര്‍നാഥ് സന്ദർശനമാണിത്. അതിരാവിലെ ഡെറാഡൂണിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിങ്ങും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ചേർന്നാണ് സ്വീകരിച്ചത്.

400 കോടി രൂപയുടെ കേദാർപുരി പുനർനിർമ്മാണ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
കേദാർനാഥിൽ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോൾ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകൾ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‍കാരിക മന്ത്രി കിഷൻ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തിൽ സന്ദർശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകൾ.

Related Articles

Latest Articles