Sunday, May 19, 2024
spot_img

നമ്മുക്ക് ചുറ്റും തീവ്രവാദത്തിന്റെ കാണാകണ്ണികൾ | kerala

”വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് മാറ്റി ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് എവിടെ നിന്ന് ആര് ആരെ വിളിക്കുന്നു എന്ന ഐഡൻ്റിറ്റികൾ ഇല്ലാതെ ട്രേസ് ചെയ്യാനോ, ട്രാക്ക് ചെയ്യാനോ സാധിക്കാത്ത രഹസ്യമായ രീതിക്ക് ഫോൺ കോളുകൾ നടക്കുന്നു”..

ചുരുക്കിപ്പറഞ്ഞാൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചിൻ്റെ പ്രവർത്തനം ദേ ഇതാണ്. ഇന്നലെ പാലക്കാട് പിടിച്ച സമാന്തര ടെലഫോൺ എക്സ്ചേഞ്ചിൻ്റെ കഥ ഇവിടെ ആദ്യത്തേതല്ല. കോഴിക്കോട് ആണ് ഇത് ആദ്യം നടന്നത്. കോഴിക്കോട്ടെ കേസിൽ തീവ്രവാദ സംഘടനകളുടെ ബന്ധങ്ങൾ പുറത്ത് വന്ന് കഴിഞ്ഞ സാഹചര്യത്തിൽ കേസ് ഇപ്പോൾ NIA യുടെ കയ്യിലാണ്. കോഴിക്കോട്ടെ കേസ് അന്വേഷിച്ച സംസ്ഥാന പോലീസ് തന്നെയാണ് ഇതിൽ തീവ്രവാദ ബന്ധമുണ്ട് എന്ന റിപ്പോർട്ട് നൽകിയത്. അതിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലോട്ടിലിൻ്റെ മൊഴിയും തീവ്രവാദ ബന്ധത്തെ സാധൂകരിക്കുന്നതായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേയ്ക്കും തിരിച്ചും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോഴിക്കോട് മൂര്യാട് സ്വദേശിയായ ഷബീറും മറ്റൊരു പ്രതിയും കർണാടകയിലേക്ക് കടന്നെന്നാണ് വിവരം. അതേ സമയം കൊളത്തറ സ്വദേശിയായ ജുറൈസിനെ അന്വേഷണ സംഘം ഇതിനിടെ അറസ്റ്റ് ചെയ്തിരുന്നു. ജുറൈസിൽ നിന്നാണ് പോലീസ് ഷബീറും മറ്റുമാണ് ഈ കേസിലെ പ്രധാന പ്രതികൾ എന്ന നിഗമനത്തിലേക്കെത്തിയത്. കസ്റ്റഡിയിലുള്ള ഇബ്രാഹിമിൻ്റ മൊഴിയും ഷബീറിനെ ചുറ്റിപ്പറ്റിയാണ്.

Related Articles

Latest Articles