Sunday, June 16, 2024
spot_img

ഇനി സ്റ്റാറേ യുഗം ! മിക്കേൽ സ്റ്റാറേ കേരളാബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകൻ

കൊച്ചി : കേരളാബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ഇന്ന് വൈകുന്നേരമാണ് ഇവാൻ വുക്കൊമാനോവിച്ചിന്റെ പകരക്കാരനെ ക്ലബ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്. 46 വയസ്സുകാരനായ സ്റ്റാറേ രണ്ടു വർഷത്തെ കരാറിലാണ് ടീമിനൊപ്പം ചേരുന്നത്.

തന്റെ പരിശീലക കരിയറിൽ സ്വീഡൻ, ഗ്രീസ്, ചൈന, നോർവെ, അമേരിക്ക , തായ്‌ലൻഡ് ലീഗുകളിലെ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. തായ് ലീഗിലെ ഉതൈ താനിയെയാണ് ഒടുവിൽ പരിശീലിപ്പിച്ചത്.

സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു,അവർക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്‌വെൻസ്‌കാൻ, സ്വെൻസ്‌ക കപ്പൻ, സൂപ്പർകുപെൻ എന്നീ ട്രോഫികൾ ഉയർത്തി. പിന്നീട് ഐഎഫ്‌കെ ഗോട്ടെബർഗ് ടീമിന്റെ പരിശീലകനായ അദ്ദേഹം അവർക്കൊപ്പം സ്വെൻസ്‌ക കപ്പൻ വീണ്ടും ഉയർത്തി. ഐഎസ്എൽ ചരിത്രത്തിലെ ആദ്യ സ്വീഡിഷ് പരിശീലകനാണ് മിക്കേൽ സ്റ്റാറേ.

Related Articles

Latest Articles