Sunday, June 16, 2024
spot_img

ഭരണസ്ഥിരതയുടെ പ്രതീക്ഷയില്‍ ഓഹരി വിപണി കുതിക്കുന്നു, സെന്‍സെക്‌സ് 75000 പിന്നിട്ടു

ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും സെന്‍സെക്‌സും എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. നിഫ്റ്റി 50 ഇന്‍ട്രാഡേയില്‍ 22,993.6 എന്ന ഉയരത്തിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 75,499.91 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. ലാര്‍ജ്ക്യാപ് ഐടി ഓഹരികളും ബാങ്കിംഗ് ഓഹരികളുമാണ് വലിയ നേട്ടമുണ്ടാക്കിയത്. ഏകദേശം 1,573 ഓഹരികള്‍ ഇന്ന് മുന്നേറി.

ഓഹരിവിപണിയിലെ കുതിപ്പിന്റൈ കാരണങ്ങള്‍ എന്താണ്. പ്രധാനമായും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയിലുള്ള പ്രതീക്ഷ തന്നെയാണ്. ഭരണതുടര്‍ച്ചയുണ്ടാകുമെന്ന സര്‍വ്വേകളും റിപ്പോര്‍ട്ടുകളും നേരത്തേതന്നെ വിപണിയെ സ്റ്റെഡിയാക്കിയിരുന്നെങ്കിലും ഇന്നത്തെ കുതിപ്പിനു കാരണം റിസര്‍വ്വ ബാങ്കിന്റെ റെക്കോര്‍ഡ് നേട്ടമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം കേന്ദ്രസര്‍ക്കാരിനെ ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന് കണക്കുകൂട്ടുന്നു. ഇത് വിപണിയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഈ തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവിടുന്നതിലേക്ക് ,സര്‍ക്കാരിനെ നയിക്കും. ഇന്‍ഫ്രാ, റെയില്‍വേ, ക്യാപിറ്റല്‍ ഗുഡ്സ്, മേഖലകളില്‍ കൂടുതല്‍ മുതല്‍ മുടക്കിന് സാദ്ധ്യതയുണ്ട്.

തിരഞ്ഞെടുപ്പ് ഫലപ്രതീക്ഷയാണ് വിപണിയുടെ കുതിപ്പിന്റെ മറ്റൊരു കാരണം. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. തിരഞ്ഞെടുപ്പ് ആദ്യഘട്ടങ്ങളില്‍ അതിന്റെ ഫലങ്ങളെക്കുറിച്ച് പരിഭ്രാന്തി ഉണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ അഞ്ച് പോളിംഗ് ഘട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍, നിക്ഷേപകര്‍ക്ക് ആശങ്ക കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമാണെന്ന് ഇത്തവണയും എന്ന് അവര്‍ കരുതുന്നു. ദേശീയ സൂചിക പുതിയ റെക്കോര്‍ഡ് കുറിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരതയെക്കുറിച്ചുള്ള വിപണിയുടെ സന്ദേശമാണ്. ലാര്‍ജ്ക്യാപ്സ് നയിക്കുന്ന റാലി അതിനാല്‍ ഓഹരി വിപണിയുടെ ആരോഗ്യമാണ് കാട്ടുന്നത്. സര്‍ക്കാരിന് വീണ്ടും അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന വിശ്വാസമാണത്.

കൂടാതെ ഇന്ത്യന്‍ കമ്പനികളുടെ അവസാന പാദവാര്‍ഷിക ഫലങ്ങള്‍ പോസിറ്റീവാണ്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ താത്പര്യം കാട്ടിത്തുടങ്ങിയത് പ്രതീക്ഷ നല്‍കുന്നുണ്ട്. എസ്‌ഐപി മോഡിലൂടെയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നല്ല സ്ഥിരമായ വരുമാനം എത്തുന്നുണ്ട്.

ജൂണ്‍ നാലിന് ശേഷം ഓഹരി വിപണി മികച്ച ഉയരം കീഴടക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി പ്രസ്താവിച്ചതും വിപണിയ്ക്കു കരുത്തായി. നയിറക്കിയതും ഇന്ത്യന്‍ വിപണിയെ സഹായിച്ചു. എന്‍ഡിഎ സഖ്യം 330 മുതല്‍ 350 വരെ സീറ്റുകള്‍ നേടുമെന്നും, നിഫ്റ്റി 23000 മറികടക്കുമെന്നുമുള്ള അമേരിക്കന്‍ ബ്രോക്കിങ് കമ്പനിയായ ബേണ്‍സ്‌റ്റൈന്റെ പ്രവചനം വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു.

ഭരണത്തുടര്‍ച്ചയുടെ നേട്ടങങളാണ് ഓഹരിവിപണിയുടെ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്. മുതല്‍ മുടക്കുന്നവര്‍ക്ക ആത്മവിശ
്വാസം പകരുന്ന നടപടികളാണ് ഏതൊരു സര്‍ക്കാരും എടുക്കേണ്ടത്. സംരഭകരായി എത്തുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവമല്ല വേണ്ടത് എന്നു സാരം

Related Articles

Latest Articles