Sunday, October 4, 2026

ഇന്ന് തീപാറും പോരാട്ടം: കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈയും നേര്‍ക്കുനേര്‍; തോറ്റാൽ സെമി സാധ്യത അവസാനിക്കും

വാസ്‌കോ: ഐ.എസ്.എല്ലില്‍ സെമി ലക്ഷ്യമിട്ടിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിനും ഇന്ന് മുംബൈ സിറ്റി എഫ്.സിയെ നേരിടും. മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 30 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 31 പോയിന്റോടെ മുംബൈ നാലാം സ്ഥാനത്തും. കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മാറ്റിവെച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ മുംബൈയുമായുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്.

മുംബൈയുടെ എല്ലാ തന്ത്രങ്ങളേയും നീക്കങ്ങളേയും തുടക്കത്തിലേ നിഷ്പ്രഭമാക്കിയാല്‍ മഞ്ഞപ്പടക്ക് അനായാസം പ്ലേ ഓഫ് സ്വപ്‌നം കാണാം. സീസണില്‍ ഉടനീളം ഫോമില്‍ കളിച്ച ലൂണ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്. ഇന്നത്തെ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തുകയും, അടുത്ത മത്സരത്തില്‍ എഫ്.സി ഗോവയെ തോൽപ്പിക്കുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന് അനായാസം പ്ലേ ഓഫിലേക്ക് കയറാം. നിലവില്‍ ഹൈദരാബാദും ജംഷഡ്പ്പൂരും മാത്രമാണ് സെമി ഉറപ്പാക്കിയവര്‍.

Related Articles

Latest Articles