Thursday, May 16, 2024
spot_img

ഐ.എസ്.എൽ: ജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കളത്തിലേക്ക്; ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു മത്സരം ഇന്ന്

മഡ്‌ഗാവ്: കോവിഡിന്റെ പിടിയിൽനിന്ന്‌ മോചിതരായ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് വീണ്ടും ഐഎസ്എൽ ഫുട്ബോളിൽ കളത്തിലിറങ്ങും. സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് (Bengaluru FC) എതിരാളികള്‍. ഇന്ന് 7 .30നാണ് മത്സരം. മികച്ച പ്രകടനവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനും എതിരായ ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങള്‍ കൊവിഡ് ബാധ കാരണം മാറ്റിവച്ചിരുന്നു. ഹൈദരാബാദ് എഫ്‌സി 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ബ്ലാസ്റ്റേഴ്സ് ക്യാംപിൽ ഇരുപതിലേറെ കളിക്കാർക്കു കോവിഡ് ആയിരുന്നു. അതുകൊണ്ട് ആരെല്ലാം കളിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഒഡീഷക്കെതിരെ നേടിയ വിജയം ഇന്ന് ബെംഗളൂരിനെതിരെയും ആവര്‍ത്തിച്ച് തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്.

Related Articles

Latest Articles