Thursday, May 16, 2024
spot_img

റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുമോ ?; നിലപാട് വ്യക്തമാക്കി മെക്‌സിക്കന്‍ പ്രസിഡന്റ്

റഷ്യക്ക് (Russia) ഉപരോധം ഏർപ്പെടുത്തില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. രാജ്യങ്ങളുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തണമെന്നും യാതൊരുവിധ സാമ്പത്തിക പ്രതികാര നടപടികളും കൈക്കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ സർക്കാരുകളുമായും നല്ല ബന്ധം പുലർത്താൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ വ്യക്തമാക്കി.

അതേസമയം യുക്രൈനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്നും അതിനായി ഊർജ്ജിത പ്രവർത്തനമാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഓപ്പറേഷൻ ഗംഗ’ വഴി എല്ലാവരെയും തിരിച്ചെത്തിക്കും, രക്ഷാ ദൗത്യത്തിനായി നാല് മന്ത്രിമാരെ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം രൂക്ഷമായ പോരാട്ടം നടക്കുന്ന യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും കൃത്യ സമയത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായത് ആശ്വാസമായി. അവസാന ഇന്ത്യക്കാരനേയും കീവിൽ നിന്നൊഴിപ്പിച്ച് ഇന്ത്യൻ എംബസിയുടെ പ്രവർത്തനം പടിഞ്ഞാറൻ യുക്രൈനിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles