Kerala

ഇന്ന് കേരളപ്പിറവി ദിനം; മലയാള നാടിന് 65-ാം പിറന്നാള്‍; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഇന്ന് കേരളപ്പിറവി ദിനം. (Keralapiravi Dinam) ഐക്യകേരളത്തിന് 65 വയസ് പൂര്‍ത്തിയാകുന്നു. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള നേതാക്കൾ ഇതിനോടകം തന്നെ കേരളപ്പിറവി ദിന ആശംസകൾ നേർന്നിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.

പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:

“കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കട്ടെ”യെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം തുടർച്ചയായി എത്തിയ പ്രളയവും, വിട്ടുമാറാൻ മടിക്കുന്ന കൊറോണ മഹാമാരിയും നൽകുന്ന ആശങ്കകൾക്കിടയിലും കേരളം 65ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും ഒന്നിച്ച് പോരാടാൻ കരുത്തുള്ള കേരള ജനതയ്‌ക്ക് ഇത് ഉയർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷയുടെയും ജന്മവാർഷികമാണ്.

ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം (Formation Of Kerala) ഒന്നായത് ഒടുവില്‍ മലയാളഭാഷയുടെ പേരിലാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന വയലേലകളും കാടും പുഴയും മാമലകളും കടലും ഒക്കെയുള്ള സുന്ദര ഭൂമി.

ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകമെമ്പാടും എത്തി. ആറുപതിറ്റാണ്ടിനിപ്പുറം മലയാളിയെ എണ്ണാനൊരുങ്ങിയാല്‍ അത് ലോകം മുഴുവന്‍ വേണ്ടിവരും. ഒരു നൂറ്റാണ്ട് മുമ്പ് തുടങ്ങിയ സാമൂഹിക നവോത്ഥാനം തുടര്‍പ്രക്രിയ ആയപ്പോഴാണ് കേരളത്തിന്റെ മാതൃക കേള്‍വികേട്ടത്. പിന്നീട് സമ്പൂര്‍ണ സാക്ഷരതയിലൂടെയും കേരളം രാജ്യത്തിന് മാതൃകയായി.

1956 നവംബര്‍ 1നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. ഇന്ന് നാം കാണുന്ന കേരളത്തിന്റെ പിറവിക്കു പിന്നില്‍ ഒട്ടേറെ പോരാട്ടങ്ങളുടെ കഥയുണ്ട്. 1953 ല്‍ ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര സമര സേനാനിയായ പോട്ടി ശ്രീരാമലു തന്റെ എഴുപത്തിമുന്നാം നാള്‍ മരിച്ചതിന് പിന്നാലെയായിരുന്നു ഫസല്‍ അലി കമ്മീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

1955 സെപ്റ്റംബറിലാണ് സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. അതില്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാര്‍ശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസത്തിന് ശേഷമാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്.
കേരളത്തിന്റെ ചില ഭാഗങ്ങള്‍ വിട്ടുകൊടുത്തും ചിലത് കൂട്ടിച്ചേര്‍ത്തുമാണ് കേരളം രൂപീകരിച്ചത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ക്കുകയും ശേഷിച്ച തിരുവിതാം കൂര്‍ – കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കുകയുമാണുണ്ടായത്.

കന്യാകുമാരി ജില്ല കേരളത്തിന് നഷ്ടമായെങ്കിലും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോട് ചേര്‍ക്കപ്പെട്ടു. നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. ബി രാമകൃഷ്ണറാവു കേരളത്തിന്റെ ആദ്യ ഗവര്‍ണ്ണറായി അധികാരമേല്‍ക്കുകയും ചെയ്തു.രൂപീകരണ സമയത്ത് 5 ജില്ലകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. കേരളം രൂപീകൃതമായതിന് ശേഷം 1957 ഫെബ്രുവരി 28നായിരുന്നു കേരളത്തില്‍ ആദ്യമായി തെരഞ്ഞടുപ്പ് നടന്നത്. തുടര്‍ന്ന് ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരമേറ്റു.അതേസമയം കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരയിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന സര്‍ക്കാറിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ക്ക് പുറമെ നാടെങ്ങും കേരളപ്പിറവി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ്.

B4 Admin

Share
Published by
B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

1 hour ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

2 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

2 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

4 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

4 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

16 hours ago