Sunday, May 5, 2024
spot_img

കൊറോണ കാലം; മുലയൂട്ടുന്ന അമ്മമാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം


കൊറോണ കാലം എക്കാലവും പോലെയല്ല. വളരെ ശ്രദ്ധയും ചിട്ടയും വൃത്തിയുമൊക്കെ വേണ്ട ഒരവസരമാണ്. രണ്ട് വര്‍ഷത്തോളമായി ലോകം കൊറോണയ്‌ക്കൊപ്പമാണ് മുമ്പോട്ട് പോകുന്നത്. ഈ വൈറസ് ലോകം വിട്ടുപോകുമോ എന്നൊന്നും ഇപ്പോഴും വ്യക്തമല്ല. അതുകൊണ്ട് തന്നെ ശ്രദ്ധയും കരുതലുമൊക്കെ ഏറ്റവും കൂടുതല്‍ വേണ്ട വിഭാഗത്തിലുള്ള ഗര്‍ഭിണികള്‍,അമ്മമാര്‍,കുഞ്ഞുങ്ങളുമൊക്കെ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട അവസരമാണിത്. മുലയൂട്ടുന്ന അമ്മമാര്‍ എന്തൊക്കെ ഇക്കാലത്ത് ശ്രദ്ധിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

മുലയൂട്ടുന്ന അമ്മമാര്‍ എന്തൊക്കെ ശ്രദ്ധിക്കണം


കോവിഡ് പിടിപെട്ടാല്‍ പോലും കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മുലയൂട്ടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വൈറസ് പകരുമോ എന്ന ചിന്തയാണ് അമ്മമാര്‍ക്ക് കൂടുതലും.മുലപ്പാലില്‍ ഇതുവരെ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എല്ലായ്‌പ്പോഴും ശുചിത്വം ഉറപ്പുവരുത്തുകയാണ് മുലയൂട്ടുന്നതിന് മുന്നോടിയായി ഓരോ മാതാക്കളും ചെയ്യേണ്ടത്.കുഞ്ഞിനെ മുലയൂട്ടുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് ശുചിയാക്കുക.സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് സോപ്പാണ്.

കാരണം സാനിറ്റൈസര്‍ ഉപയോഗിച്ച കൈകള്‍ കൊണ്ട് കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് അത്ര നല്ലതല്ല.മുലയൂട്ടുന്നതിന് മുമ്പ് നനഞ്ഞ കോട്ടണ്‍ വെച്ച് സ്തനങ്ങള്‍ വൃത്തിയാക്കുകയോ,സോപ്പ് ഉപയോഗിച്ച് കഴുകുകയോ ചെയ്യുക. കോവിഡ് ബാധ സംശയിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ച ശേഷം വേണം കുഞ്ഞിനെ മുലയൂട്ടുന്നത്. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാല്‍ ശേഖരിച്ച ശേഷം ബോട്ടിലിലാക്കി നല്‍കാവുന്നതുമാണ്. കൊറോണ ബാധിതയാണെങ്കില്‍ ഇത്തരത്തില്‍ മുലപ്പാല്‍ നല്‍കുന്നതാണ് ഉചിതം. എന്നാല്‍ ബ്രസ്റ്റ് പമ്പും ബോട്ടിലുമൊക്കെ അണുവിമുക്തമാക്കിയിരിക്കണം.
അമ്മയ്ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ വൈദ്യസഹായം തേടുകയും ഡോക്ടര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുക.

Related Articles

Latest Articles