കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിയെ ചൊല്ലി യുഡിഎഫില്‍ തമ്മിലടി. അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതില്‍ യുഡിഎഫിനുള്ളില്‍ പൊട്ടിത്തെറികളും പരസ്പരം പഴിചാരലുകളും തുടങ്ങിയിരിക്കുകയാണ്. ഡിസിസിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടുനില്‍ക്കുകയാണ്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കോട്ടയത്ത് നടന്ന യോഗത്തിൽ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍, ജോസ് കെ മാണി വിഭാഗം വിട്ടുപോയത് ഗുണം ചെയ്തില്ലെന്നും വോട്ട് ചോര്‍ന്നെന്നും കുറ്റപ്പെടുത്തിയിരുന്നു. പത്ത് സീറ്റുകള്‍ ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടും വിജയിക്കാന്‍ കഴിയാത്തതിലും യോഗത്തില്‍ വിമര്‍ശനങ്ങളുണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് ജോസഫ് വിഭാഗം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

