തിരുവനന്തപുരം: കേരളത്തിലെ കോടതികളുടെ പ്രവർത്തനത്തിൽ അടിമുടി മാറ്റങ്ങൾ വരുത്താനൊരുങ്ങുന്നു. കോടതികൾ ഇനി പൂർണമായും ജനസൗഹൃദമാക്കാനാണ് നീക്കം. കോടതികളിലെത്തുന്ന കക്ഷികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപയുടെ ഭരണാനുമതിയായി. ഈ സാമ്പത്തികവർഷംതന്നെ സൗകര്യങ്ങൾ കൊണ്ടുവരാനാണ് തീരുമാനം.
മാറ്റങ്ങള്ക്ക് മുന്നോടിയായി ജില്ലാ ജഡ്ജിമാരോട് അതത് ജില്ലകളിലെ കോടതികളുടെ ആവശ്യങ്ങൾ അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. മാറ്റങ്ങള് നടപ്പാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുമാത്രമേ വാങ്ങാവൂവെന്നും ഹൈക്കോടതി നിർദേശിച്ചു.
അമ്മമാര്ക്ക് മുലയുട്ടാനുളള സൗകര്യം, കക്ഷികൾക്കുള്ള വിശ്രമ മുറി, കോടതി നടപടികൾ മൈക്കിലൂടെ കേൾക്കാനുള്ള സൌകര്യം, ഇലക്ട്രോണിക്സ് ഡിസ്പ്ലേ ബോര്ഡ്, ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ എന്നിങ്ങനെ കോടതിയിലെത്തുന്നവര്ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടാത്ത വിധമുള്ള സേവനങ്ങളാണ് ഒരുങ്ങുന്നത്.
ജില്ലാ കോടതികൾ, സിവിൽ സെഷൻസ് കോടതികൾ, മോട്ടോർ വാഹനാപകട കോടതികൾ, സി ബി ഐ കോടതികൾ, കുടുംബകോടതികൾ, ക്രിമിനൽ കോടതികൾ, മജിസ്ട്രേട്ട് കോടതികൾ, ഗ്രാമന്യായാലയങ്ങൾ എന്നിവിടങ്ങളില് ഈ മാറ്റങ്ങള് നടപ്പാക്കും.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…