കൊച്ചി : മഞ്ചേശ്വരം കള്ളവോട്ട് കേസില് നിന്ന് പിന്മാറാന് തീരുമാനിച്ച കെ സുരേന്ദ്രനില് നിന്നും മുസ്ലീം ലീഗ് കോടതി ചെലവ് ആവശ്യപ്പെട്ടതോടെ താന് ഹര്ജി പിന്വലിക്കാന് തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രറി കെ സുരേന്ദ്രന് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വാദം കേള്ക്കാന് കോടതി കേസ് ഈ മാസം 18 ലേക്ക് മാറ്റിവച്ചു.
സുരേന്ദ്രനില് നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുള് റസാഖിന്റെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികള് ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് ആവശ്യവുമായി അബ്ദുള് റസാഖിന്റെ അഭിഭാഷകന് കോടതിയിലെത്തിയത്.
2016 ലെ തിരഞ്ഞെടുപ്പില് മഞ്ചേശ്വരം മണ്ഡലത്തില് കള്ളവോട്ടു നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് കെ സുരേന്ദ്രന് ഹൈക്കോടതില് ഹര്ജി നല്കിയത്. കേസിലെ മുഴുവന് സാക്ഷികള്ക്കും സമന്സു പോലുമെത്തിക്കാന് കഴിയാത്ത സാഹചര്യത്തില് സാക്ഷി വിസ്താരം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില് നിന്നും പിന്മാറാന് കെ സുരേന്ദ്രന് തീരുമാനിച്ചത്.
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…