Thursday, May 16, 2024
spot_img

കോവിഡും, നിപയും; ഞായറാഴ്ച ലോക്ഡൗണും, രാത്രികാല കർഫ്യുവും തുടരുമോ ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം ഇന്ന്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും, രാത്രികാല കർഫ്യുവും തുടരുമോ എന്ന് ഇന്നറിയാം. കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. വൈകുന്നേരമാണ് യോഗം നടക്കുക. ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിലടക്കം ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതോടൊപ്പം രാത്രികാല കർഫ്യു തുടരണോ എന്ന കാര്യവും യോഗത്തിൽ തീരുമാനിക്കും.

എന്നാൽ സംസ്ഥാനത്ത് ഞായറാഴ്ച തുടരുന്ന ലോക്ഡൗണും, രാത്രികാല കർഫ്യുവും പിൻവലിക്കണമെന്നാണ് വിദഗ്‌ധോപദേശം. ഈ സാഹചര്യത്തിലാണ് ഇരു നിയന്ത്രണങ്ങളും തുടരണോയെന്ന കാര്യം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ സ്‌കൂളുകൾ തുറക്കുന്ന വിഷയം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. .

അതേസമയം സംസ്ഥാനത്ത് നിപയും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നു പുറത്തുവരും. പൂനെ വൈറോളജി ലാബിലേക്കാണ് പരിശോധനയ്ക്കായി സാംപിളുകൾ അയച്ചിരുന്നത്. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരാണുള്ളത്. ഇതില്‍ 32 പേരാണ് ഹൈ റിസ്‌ക്ക് ലിസ്റ്റിലുള്ളത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles