പല താരങ്ങളുടെയും കുടുംബജീവിതത്തെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ അതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല. എന്നാല്‍ ആരാധകര്‍ ഇറക്കിയ ഒരു ഗോസിപ്പ് സത്യമാണെന്ന് വരികയാണ്. താരദമ്പതികളായ നാഗചൈതന്യയും സാമന്തയും പിരിയുന്നുവെന്ന റിപ്പോര്‍ട്ടാണ് സത്യമായി മാറുന്നത്. സോഷ്യല്‍മീഡിയ അക്കൗണ്ടിലെ പേരില്‍ നിന്ന് നാഗചൈതന്യയുടെ സര്‍ നെയിം അക്കിനേനി സാമന്ത ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് പാപ്പരാസികള്‍ പലതും പറഞ്ഞുപരത്തുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ഇരുവരും പിരിയുന്നുവെന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പരന്നത്.
എന്നാല്‍ ഇതെല്ലാം സത്യമാകുകയാണ്.കാരണം താരദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നാഗ ചൈതന്യയുടെ അച്ഛനും സൂപ്പര്‍ താരവുമായ നാഗാര്‍ജുനയെ പോലും ബാധിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം നടക്കാനിരുന്നൊരു പത്രസമ്മേളനം മാറ്റി വച്ചിരിക്കുകയാണ് നാഗര്‍ജുന. താരം അവതാരകനായി എത്തുന്ന ബിഗ് ബോസ് തെലുങ്കിന്റെ പുതിയ സീസണിന്റെ ലോഞ്ച് ചടങ്ങിന് മുന്നോടിയായി നടക്കാനുള്ള പത്രസമ്മേളനമാണ് ഉപേക്ഷിച്ചിരിക്കുന്നത്

